Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sachin Pilot

സിപിഎം മുക്ത കേരളം ബിജെപി പറയാത്തതെന്ത്‍?- സ​​ച്ചി​​ൻ പൈ​​ല​​റ്റ്

കൊ​​ച്ചി: കോ​​ൺ​​ഗ്ര​​സ് മു​​ക്ത​​ഭാ​​ര​​തം എ​​ന്നു പ​​ര​​സ്യ​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച ബി​​ജെ​​പി​​ക്ക് എ​​ന്തു​​കൊ​​ണ്ടാ​​ണ് സി​​പി​​എം മു​​ക്ത​​കേ​​ര​​ളം എ​​ന്നു പ​​റ​​യാ​​നാ​​വാ​​ത്ത​​തെ​​ന്ന് എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ​​ച്ചി​​ൻ പൈ​​ല​​റ്റി​​ന്‍റെ ചോ​​ദ്യം. ഇ​​രു​​പാ​​ർ​​ട്ടി​​ക​​ളും ത​​മ്മി​​ൽ ഡീ​​ൽ ഉ​​ണ്ടെ​​ന്ന​​തി​​ന്‍റെ വ്യ​​ക്ത​​മാ​​യ തെ​​ളി​​വാ​​ണി​​ത്. യു​​ഡി​​എ​​ഫ് അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യെ തീ​​രു​​മാ​​നി​​ക്കാ​​ൻ കാ​​ല​​താ​​സ​​മു​​ണ്ടാ​​വി​​ല്ല.

തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കൊ​​ച്ചി​​യി​​ലെ​​ത്തി​​യ രാ​​ജ​​സ്ഥാ​​ൻ മു​​ൻ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി കൂ​​ടി​​യാ​​യ സ​​ച്ചി​​ൻ പൈ​​ല​​റ്റ് കോ​​ൺ​​ഗ്ര​​സി​​ലെ പ്ര​​തീ​​ക്ഷ​​ക​​ളും സി​​പി​​എം-​​ബി​​ജെ​​പി ഡീ​​ൽ വി​​വാ​​ദ​​വും ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ നി​​ല​​പാ​​ടു​​ക​​ൾ‌ വ്യ​​ക്ത​​മാ​​ക്കി:

സി​​എം-​​പി​​എം സെ​​യിം!

മോ​​ദി​​യും പി​​ണ​​റാ​​യി​​യും ഒ​​രേ വ​​ഴി​​യി​​ലാ​​ണ്. പ​​ല​​ കാ​​ര്യ​​ങ്ങ​​ളി​​ലും ഇ​​രു​​വ​​രും ര​​ണ്ട​​ല്ല, ഒ​​ന്നാ​​ണ്. ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​ന്‍റെ പ്ര​​ചാ​​ര​​ണ പോ​​സ്റ്റ​​റു​​ക​​ളി​​ൽ പി​​ണ​​റാ​​യി​​യു​​ടെ ചി​​ത്രം മാ​​ത്ര​​മാ​​ണ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. ഇ​​തു​​പോ​​ലെ ബി​​ജെ​​പി മോ​​ദി​​യു​​ടെ​​യും. ഇ​​രു പാ​​ർ​​ട്ടി​​ക​​ൾ​​ക്കും മ​​റ്റു നേ​​താ​​ക്ക​​ളെ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടാ​​ൻ ഭ​​യ​​മാ​​ണ്.

ബി​​ജെ​​പി​​യു​​മാ​​യി ധാ​​ര​​ണ​​യു​​ള്ള​​തു​​കൊ​​ണ്ടാ​​ണ് സി​​പി​​എം അ​​വ​​ർ​​ക്കെ​​തി​​രേ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഒ​​ന്നും മി​​ണ്ടാ​​ത്ത​​ത്. എ​​ല്ലാ​​റ്റിനും സ​​മ​​രം ചെ​​യ്യു​​ന്ന സി​​പി​​എ​​മ്മി​​ന് പാ​​ച​​ക​​വാ​​ത​​ക ക്ഷാ​​മം രൂ​​ക്ഷ​​മാ​​യി​​ട്ടും കേ​​ന്ദ്ര​​ത്തി​​നെ​​തി​​രേ സ​​മ​​ര​​ത്തി​​നോ പ്ര​​തി​​ഷേ​​ധ​​ത്തി​​നോ മ​​ടി​​യാ​​ണ്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ‌ മോ​​ദി​​ക്കെ​​തി​​രെ മു​​ഖ്യ​​മ​​ന്ത്രി ഒ​​രു വാ​​ക്കു പ​​റ​​ഞ്ഞി​​ട്ടി​​ല്ല.

ബി​​ജെ​​പി​​ക്കെ​​തി​​രേ മൗ​​നം പാ​​ലി​​ക്കു​​ന്ന മു​​ഖ്യ​​മ​​ന്ത്രി രാ​​ഹു​​ൽ​​ഗാ​​ന്ധി​​ക്കെ​​തി​​രേ തെ​​റ്റാ​​യ ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ക്കു​​ന്ന​​ത് ശീ​​ല​​മാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. മോ​​ദി​​യും ഇ​​തു ചെ​​യ്യു​​ന്നു​​ണ്ട​​ല്ലോ. മോ​​ദി​​യെ​​യും അ​​മി​​ത് ഷാ​​യെ​​യും തൃ​​പ്തി​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ് പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ അ​​ജ​​ണ്ട.

ഇ​​ഡി​​യി​​ലും ഡീ​​ൽ

ഇ​​ഡി അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ലും സി​​പി​​എം-​​ബി​​ജെ​​പി ധാ​​ര​​ണ വ്യ​​ക്ത​​മാ​​ണ്. സാ​​മ്പ​​ത്തി​​ക ക്ര​​മ​​ക്കേ​​ട് ഉ​​ൾ​​പ്പെ​​ടെ എ​​ത്ര​​യോ ഗു​​രു​​ത​​ര ആ​​രോ​​പ​​ണ​​ങ്ങ​​ളാ​​ണ് സി​​പി​​എ​​മ്മി​​ന്‍റെ മു​​തി​​ർ​​ന്ന നേ​​താ​​ക്ക​​ൾ​​ക്കും സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു​​മെ​​തി​​രേ ഉ​​യ​​ർ​​ന്ന​​ത്. അ​​വ​​രെ ചോ​​ദ്യം ചെ​​യ്യാ​​ൻ പോ​​ലും ഇ​​ഡി ത​​യാ​​റാ​​യി​​ല്ല. ബി​​ജെ​​പി ഭ​​രി​​ക്കു​​ന്ന കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ഇ​​തു​​വ​​രെ, ക്ര​​മ​​ക്കേ​​ട് തെ​​ളി​​ഞ്ഞ സി​​പി​​എ​​മ്മി​​ന്‍റെ ഏ​​തെ​​ങ്കി​​ലും ബാ​​ങ്ക് അ​​ക്കൗ​​ണ്ട് മ​​ര​​വി​​പ്പി​​ച്ചി​​ല്ല.

ഇ​​ഡി, ഐ​​ടി തു​​ട​​ങ്ങി​​യ കേ​​ന്ദ്ര ഏ​​ജ​​ൻ​​സി​​ക​​ൾ കോ​​ൺ​​ഗ്ര​​സി​​ലെ രാ​​ഹു​​ൽ ഗാ​​ന്ധി​​യെ​​യും സോ​​ണി​​യ ഗാ​​ന്ധി​​യെ​​യും മ​​റ്റു നേ​​താ​​ക്ക​​ളെ​​യും എ​​ത്ര​​യോ ത​​വ​​ണ​​യാ​​ണ് അ​​നാ​​വ​​ശ്യ​​മാ​​യും അ​​കാ​​ര​​ണ​​മാ​​യും ബു​​ദ്ധി​​മു​​ട്ടി​​ച്ച​​ത്. പ​​ക്ഷേ, ഒ​​രു സി​​പി​​എം നേ​​താ​​വിനെയും ഇ​​ഡി ശ​​ല്യം ചെ​​യ്തി​​ല്ല. അ​​ഴി​​മ​​തി​​ക്കാ​​രാ​​യ സി​​പി​​എം നേ​​താ​​ക്ക​​ൾ​​ക്ക് സം​​ര​​ക്ഷ​​ണം ഒ​​രു​​ക്കു​​ന്ന​​ത് ബി​​ജെ​​പി ബോ​​ധ​​പൂ​​ർ​​വം ചെ​​യ്യു​​ന്ന​​താ​​ണ്.

ഇ​​ഡി അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളി​​ലു​​ള്ള ഡീ​​ലു​​ക​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​ണ് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ സി​​പി​​എം-​​ബി​​ജെ​​പി ഡീ​​ൽ.

നി​​രാ​​ശ​​രാ​​ണ് മ​​ല​​യാ​​ളി​​ക​​ൾ

കേ​​ര​​ള​​ത്തി​​നു ന​​ഷ്ട​​ങ്ങ​​ൾ ഏ​​റെ​​യു​​ണ്ടാ​​യ കാ​​ല​​ഘ​​ട്ട​​മാ​​ണ് ക​​ഴി​​ഞ്ഞ പ​​ത്തു വ​​ർ​​ഷം. എ​​ത്ര​​യോ ചെ​​റു​​പ്പ​​ക്കാ​​രാ​​ണ് സു​​ര​​ക്ഷി​​ത ജീ​​വി​​ത​​മാ​​ർ​​ഗം തേ​​ടി കേ​​ര​​ളം വി​​ട്ട​​ത്. ഇ​​വി​​ടെ ക്രി​​യാ​​ത്മ​​ക​​മാ​​യ നി​​ക്ഷേ​​പ​​ങ്ങ​​ളോ വ​​ലി​​യ വ്യ​​വ​​സാ​​യ​​ങ്ങ​​ളോ വ​​ന്നി​​ല്ല.

ക​​ഴി​​ഞ്ഞ ര​​ണ്ടു ത​​വ​​ണ​​യും ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​ന് വോ​​ട്ട് ചെ​​യ്ത കേ​​ര​​ളീ​​യ​​ർ ഇ​​ന്നു വ​​ലി​​യ നി​​രാ​​ശ​​യി​​ലാ​​ണ്. പി​​ണ​​റാ​​യിഭ​​ര​​ണം കേ​​ര​​ളം മ​​ടു​​ത്തു. തോ​​ന്നും​​പോ​​ലെ വാ​​യ്പ​​ക​​ളെ​​ടു​​ത്തും കു​​ടി​​ശി​​ക പെ​​രു​​കി​​യും കേ​​ര​​ളം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണ്. മി​​ക​​ച്ച ഭൂ​​രി​​പ​​ക്ഷ​​ത്തോ​​ടെ യു​​ഡി​​എ​​ഫി​​നെ കേ​​ര​​ളം ഭ​​ര​​ണ​​മേ​​ൽ​​പ്പി​​ക്കും.

യു​​ഡി​​എ​​ഫി​​ൽ മു​​ഖ്യ​​മ​​ന്ത്രി ത​​ർ​​ക്ക​​മി​​ല്ല

ജ​​നാ​​ധി​​പ​​ത്യ​​ സ്വ​​ഭാ​​വ​​മു​​ള്ള കോ​​ൺ​​ഗ്ര​​സി​​ൽ സ്ഥാ​​നാ​​ർ​​ഥി​​നി​​ർ​​ണ​​യ​​ത്തി​​ൽ ത​​ർ​​ക്ക​​ങ്ങ​​ളു​​ണ്ടാ​​യി​​ട്ടു​​ണ്ട്. അ​​തെ​​ല്ലാം ഹൈ​​ക്ക​​മാ​​ൻ​​ഡും നേ​​താ​​ക്ക​​ളും ഇ​​ട​​പെ​​ട്ടു പ​​രി​​ഹ​​രി​​ച്ചു. ഇ​​പ്പോ​​ൾ ഒ​​രി​​ട​​ത്തും ത​​ർ​​ക്ക​​ങ്ങ​​ളി​​ല്ല. മി​​ക​​ച്ച സ്ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക​​യാ​​ണ് കോ​​ൺ​​ഗ്ര​​സി​​ന്‍റേ​​ത്.

യു​​ഡി​​എ​​ഫ് പ​​ട്ടി​​ക​​യി​​ൽ യു​​വാ​​ക്ക​​ൾ​​ക്കും സ്ത്രീ​​ക​​ൾ​​ക്കും മി​​ക​​ച്ച പ​​രി​​ഗ​​ണ​​ന ന​​ൽ​​കി. അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യെ കൂ​​ടി​​യാ​​ലോ​​ച​​ന​​ക​​ളി​​ലൂ​​ടെ തീ​​രു​​മാ​​നി​​ക്കു​​ന്ന​​തി​​ൽ യു​​ഡി​​എ​​ഫി​​ൽ യാ​​തൊ​​രു കാ​​ല​​താ​​മ​​സ​​വു​​മു​​ണ്ടാ​​കി​​ല്ല. കേ​​ര​​ള​​ത്തി​​ൽ സ​​മ്പൂ​​ർ​​ണ വി​​ജ​​യ​​ത്തി​​നുവേ​​ണ്ടി​​യാ​​ണ് യു​​ഡി​​എ​​ഫ് മ​​ത്സ​​രി​​ക്കു​​ന്ന​​ത്.

Latest News

Corehub Up